സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായിട്ടുള്ളവരാണ് ഭൂരിഭാഗം സിനിമാ താരങ്ങളും. പലപ്പോഴും ഇവരുടെ പേരിൽ വ്യാജ അക്കൗണ്ടുകളും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ പേരിലുള്ള വ്യാജനെ കാട്ടിത്തരുകയാണ് നടൻ ബാബുരാജ്.
ഫേസ്ബുക്കിലെ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനെ പറ്റിയാണ് ബാബുരാജ് പറയുന്നത്. താൻ ആണെന്ന വ്യാജേന പലരുമായി ഈ അക്കൗണ്ട് ഉപയോഗിക്കുന്നയാൾ ഇടപെഴുകുന്നുണ്ടെന്നും ഇയാളെ കണ്ടുപിടിക്കാൻ
ശ്രമിക്കുന്നുണ്ടെന്നും താരം കുറിച്ചു.
“ഇങ്ങനെ ഒരുവൻ ഫേസ്ബുക്കിൽ വന്നിട്ടുണ്ട് , അവനെ കണ്ടുപിടിക്കാൻ നോക്കുന്നുണ്ട് ……..ഞാൻ
ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ട് ….ഇത് എന്റെ അകൗണ്ട് അല്ല ….നോക്കാം …”,
എന്നാണ് ബാബുരാജ് ഫേസ്ബുക്കിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക