കണ്ണൂർ :ഇരുപത്തഞ്ചാമത് പി എന്‍ പണിക്കര്‍ അനുസ്മരണ ദേശീയ വായനോത്സവത്തിന്റെ ഭാഗമായി വായനാദിനമായ നാളെ മുതല്‍ ജൂലൈ 18 വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് പരിപാടികള്‍ നടക്കുക. കുട്ടികളിലെ വായനാശീലവും സര്‍ഗാത്മകതയും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ക്വിസ്, പ്രസംഗം, ചിത്രരചന മത്സരങ്ങളും വിദ്യാഭ്യാസരംഗത്തെ വിദഗ്ധര്‍ പങ്കെടുക്കുന്ന ഇരുപത്തഞ്ചോളം വെബിനാറുകളും സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് www.pnpanickerfoundation.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 9400335076, 9810866406.
‘ഇന്നും ഷാറൂഖ് ഖാൻ തന്ന 300 രൂപ പേഴ്സിലുണ്ടെന്ന് പ്രിയാമണി
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ ഓണ്‍ലൈനായി നിര്‍വഹിക്കും. പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി കാരയില്‍ സുകുമാരന്‍ അധ്യക്ഷനാകും. മേയര്‍ ടി ഒ മോഹനന് മുഖ്യാതിഥിയാകും. ആര് പ്രഭാകരന് പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക