മലയാളത്തിൽ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ജിത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തിയ ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ കയ്യടിയാണ് നേടിയത്. ദൃശ്യം 2 വിന്റെ വലിയ വിജയത്തിന് പിന്നാലെ ചിത്രം തമിഴിലും എത്താനൊരുങ്ങുകയാണ്. ആദ്യഭാഗം തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രീകരിച്ചിരുന്നു. തമിഴിൽ പാപനാശം എന്ന പേരിൽ എത്തിയ ചിത്രത്തിൽ കമൽഹാസനായിരുന്നു മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നാണ് ദൃശ്യം എന്നാണ് വിശേഷിപ്പിക്കുന്നത്.
ധനുഷ് ചിത്രം ‘ജഗമേ തന്തിരം’ റിലീസിനെത്തും മുൻപേ ടെലഗ്രാമിലും തമിഴ് റോക്കേഴ്സിലും..!
പാപനാശം രണ്ടാം ഭാഗമെത്തുമ്പോൾ ചിത്രത്തിൽ ആദ്യഭാഗത്തിൽ കമൽഹാസനൊപ്പം ഉണ്ടായിരുന്ന ഗൗതമി ഉണ്ടാകില്ലെന്നാണ് വിവരം. കമൽഹാസന്റെ യഥാർത്ഥ ജീവിതത്തിലും പങ്കാളിയായിരുന്ന ഗൗതമി ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്ഷിപ്പിലായിരുന്നപ്പോഴാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ വേര്‍പിരിഞ്ഞ ശേഷം പരസ്പരം കാണാന്‍ പോലും ഇരുവര്‍ക്കും താത്പര്യമില്ല എന്നാണ് പുറത്തുവരുന്ന വിവരം. അതിനാൽ ചിത്രത്തിൽ നടി മീന തന്നെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ അവ്വൈഷണ്മുഖിയ്ക്കുശേഷം കമൽഹാസനും മീനയും ഒന്നിക്കുന്ന ചിത്രമായിരിക്കും പാപനാശം 2 .
പ്രതികരിക്കാൻ ഇവിടെ എഴുതുക