വണ്ണം കുറയ്ക്കാൻ വ്യായാമവും ഡയറ്റും ചെയ്യുന്നത് നല്ലതാണ്. എന്നാൽ ശരീരത്തിന് ചേരുന്ന രീതിയിലുള്ള ഡയറ്റ് ശീലിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് ഒരുപക്ഷെ മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുത്താം. അമിതവണ്ണം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. കൊളസ്ട്രോള്‍, ഹൃദ്രോഗം, ബിപി, പ്രമേഹം തുടങ്ങി പലതരത്തിലുള്ള അസുഖങ്ങളും ഈ വിഭാഗക്കാരെ പിടികൂടാം.
എന്നാല്‍ വണ്ണം കുറയ്ക്കാനായി വ്യായാമവും ഡയറ്റുമെല്ലാം ചെയ്യുമ്പോൾ ചിലര്‍ നേരിടുന്നൊരു പ്രശ്നമാണ് മുഖത്തിന്റെ തുടുപ്പും ഘടനയും തന്നെ നഷ്ടമാകുന്നത്. എന്നാൽ ഈ പ്രശ്നം നമ്മൾ ശീലിക്കുന്ന ഡയറ്റിലൂടെ മറികടക്കാമെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. അവർ പറയുന്നത് പ്രകാരം ഏത് തരം ഡയറ്റ് ആണെങ്കിലും വെള്ളം അടിസ്ഥാനമാണെന്ന കാര്യം മറന്നുപോകരുത്.
കുടിവെള്ളത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ ചെലുത്തുക. ഇതോടെ തന്നെ ചര്‍മ്മവുമായി ബന്ധപ്പെട്ട പലവിധ പ്രശ്നങ്ങളും അകലും. കലോറിയുടെ അളവ് വളരെയധികം കുറച്ചുകൊണ്ടുള്ള ഡയറ്റ് ചര്‍മ്മത്തിന് പിന്നീട് പരിഹരിക്കാന്‍ കഴിയാത്തത് പോലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കും, മുഖ പേശികളില്‍ വ്യതിയാനം വരിക, ചര്‍മ്മത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ‘കൊളാജന്‍’ നഷ്ടമാവുക തുടങ്ങിയ പ്രശ്നങ്ങള്‍ കലോറി അളവ് തീരെ കുറഞ്ഞ ഡയറ്റ് സൃഷ്ടിക്കും.
അതിനാല്‍ ആ ഡയറ്റ് പിന്തുടരും മുമ്പ് മുൻകരുതലുകൾ സ്വീകരിക്കുക. എല്ലാ ദിവസവും വെജിറ്റബിള്‍ ജ്യൂസ് കഴിക്കുകയെന്നതാണ് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പാലിക്കേണ്ട മറ്റൊരു കാര്യം. വ്യായാമം ചെയ്യുമ്പോള്‍ വ്യക്തികള്‍ എപ്പോഴും അവരവരുടെ ശരീരത്തിന്റെ പ്രത്യേകതയ്ക്കും, പ്രായത്തിനും, ആരോഗ്യാവസ്ഥകള്‍ക്കും, ഡയറ്റിനുമെല്ലാം അനുസരിച്ചാണ് അത് പിന്തുടരേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക