പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വത്തിനായി വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി കെ ബീനാകുമാരി നോട്ടീസില്‍ ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുന്‍പായിരുന്നു പത്തനംതിട്ട വലഞ്ചുഴി സ്വദേശിയെ മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്. കമ്ബ് ഉപയോഗിച്ച് അടിക്കുകയും നഗ്നനാക്കി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക