കോളെജില്‍ വെച്ച് പിണറായി വിജയനെ ആരും ചവിട്ടിവീഴ്ത്തിയിരുന്നില്ലെന്ന് ബ്രണ്ണന്‍ കോളെജിലെ അധ്യാപകനായിരുന്ന ടി.വി. ബാലന്. എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്റെ പ്രധാനനേതാക്കളിലൊരാളായിരുന്നു പിണറായി. അദ്ദേഹത്തെ കെ.എസ്.യുക്കാര്‍ ചവിട്ടിവീഴ്ത്തിയാല് വലിയ ചര്ച്ചയായേനെയെന്നും ബാലന് പറഞ്ഞു.കെ.സുധാകരന് അവിടെ ഉണ്ടായിരുന്നോയെന്ന് ഓര്ക്കുന്നതുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ 1968ലാണ് ബ്രണ്ണന്‍ കോളെജില്‍ അധ്യാപകനായി ജോയിന്‍ ചെയ്യുന്നത്. സെപ്തംബര്‍ മാസമാണ് പരീക്ഷ നടന്നത്. തനിക്കായിരുന്നു പരീക്ഷ ഡ്യൂട്ടിയെന്നും ബാലന് പറഞ്ഞു.
പരീക്ഷ എഴുതുന്നവരുടെ കൂടെ പിണറായി വിജയനും ഉണ്ടായിരുന്നു. കെ.എസ്.എഫിന്റെ സംസ്ഥാന നേതാവായതിനാല്‍ തനിക്ക് അറിയാമായിരുന്നു. പരീക്ഷ തുടങ്ങി കുറച്ചുകഴിഞ്ഞതോടെ പുറത്ത് നല്ല ബഹളം കേട്ടു. മുദ്രാവാക്യം കേട്ടപ്പോള്‍ വിദ്യാര്‍ത്ഥി സമരമുണ്ടെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക