ആസിഫ് അലി- രജിഷ വിജയൻ എന്നിവരെ നായികാനായകന്മാരാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 17ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ജൂൺ 4ന് തീയേറ്ററിലെത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലഷ്മി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹരി നാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. സൂരജ് ഇ.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക