കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്റെ ഫോണ്‍ നമ്പര്‍ തന്റെ ഔദ്യോഗിക ഫോണ്‍ നമ്പരാക്കി വടകര എം.എല്‍.എയും ടി.പിയുടെ ഭാര്യ കെ.കെ. രമ. 2012 മേയ് നാലു വരെ പലതരം ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം വിളിച്ചിരുന്ന ഈ നമ്ബര്‍ ഔദ്യോഗിക ഫോണ്‍ നമ്പരാക്കിയ കാര്യം അവര്‍ ഫേസ്ബുക്ക് ലെെവിലൂടെയാണ് ജനങ്ങളെ അറിയിച്ചത്.
ആ നമ്പര്‍ ടി.പിയുടെ സഹപ്രവര്‍ത്തകര്‍ ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്. ടി.പി വീണുപോയിടത്ത് നിന്നാണ് ഞങ്ങള്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്, അതിന് ഈ ഓഫീസ് നമ്പറുകളും ഫോണ്‍ നമ്പറുകളും ഒന്നുകൂടെ സഹായകരമാകും എന്ന് കരുതുന്നു. ടി.പിയെ എതു തരത്തിലാണോ ബന്ധപ്പെട്ടിരുന്നത് അതേതരത്തില്‍ ഏതു സമയത്തും കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങള്‍ക്ക് എം.എല്‍.എയെ വിളിക്കാമെന്നും രമ ലെെവില് പറഞ്ഞു.
9447933040 എന്ന ടി.പി യുടെ നമ്പറാണ് വടകര എം.എല്‍.എയുടെ പേരില്‍ സജീവമാകുന്നത്. 04962512020 എന്ന ഓഫീസ് ലാന്‍ഡ് ലൈന്‍ നമ്പരിലും ജനങ്ങള്‍ക്ക് രമയെ സഹായത്തിനായി വിളിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക