താനെയില്‍ മിനിറ്റുകള്‍ക്കുള്ളില്‍ 28കാരിയ്ക്ക് ലഭിച്ചത് മൂന്ന് ഡോസ് കൊവിഡ് വാക്സിന് . വെള്ളിയാഴ്ച ആനന്ദ്നഗറിലെ ഒരു വാക്സിനേഷൻ സെന്ററിൽ നിന്നാണ് യുവതിയ്ക്ക് മൂന്ന് ഡോസ് കോവിഡ് -19 വാക്സിൻ ലഭിച്ചത്. യുവതി താനെ മുനിസിപ്പൽ കോർപ്പറേഷനിലെ ജോലിക്കാരനായ ഭർത്താവിനോട് സംഭവം പറഞ്ഞതോടെയാണ് വിവരം പുറത്തുവരുന്നത്. തുടർന്ന് ഭർത്താവ് പ്രാദേശിക കോർപ്പറേറ്ററെ സംഭവം അറിയിച്ചു.
തന്റെ ഭർത്താവ് പ്രാദേശിക നാഗരിക സംഘടനയിൽ ജോലി ചെയ്യുന്നതിനാൽ പരാതി നൽകാൻ താൽപ്പര്യമില്ലെന്ന് യുവതി പറഞ്ഞു.യുവതിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ് .
കോവിഡ് -19 വാക്സിൻ ആദ്യ ഡോസ് സ്വീകരിക്കാന്‍ എത്തിയതിനാല്‍ തന്റെ ഭാര്യയ്ക്ക് വാക്സിനേഷൻ പ്രക്രിയ പരിചയമില്ലെന്ന് ഭർത്താവ് പറഞ്ഞു. “ബാക്ക്-ടു-ബാക്ക് ഷോട്ടുകൾ ലഭിച്ച ദിവസം അവൾക്ക് പനി ഉണ്ടായിരുന്നു, പക്ഷേ പിറ്റേന്ന് രാവിലെ അത് ശമിച്ചു. അവൾ ഇപ്പോൾ സുഖമായിരിക്കുന്നു,” ഭർത്താവ് പറഞ്ഞു.
ഡോക്ടർമാരുടെ സംഘം യുവതിയുടെ വീട്ടിൽ ചെന്ന് ആരോഗ്യനില പരിശോധിച്ചു. ഇക്കാര്യം അന്വേഷിക്കാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപീകരിച്ചു. ടിഎംസി മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ഖുഷ്ബൂ താവ്രെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക