തിരുവനന്തപുരം: കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും ബെഹ്റ പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ഐഎസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് ശ്രമം തുടർന്നേക്കാമെങ്കിലും നിലവിൽ കേരളം സുരക്ഷിതമാണെന്നാണ് ഇപ്പോള്‍ ഡിജിപി പറയുന്നത് .2016-2017 കാലത്ത് കേരളത്തിൽ നിന്നും ഐഎസ് റിക്രൂട്ട്മെന്റ് നടന്നിരുന്നു. പിന്നീട് നടന്ന റിക്രൂട്ട്മെന്റ് ശ്രമങ്ങളെ പൊലീസിന് തടയാൻ സാധിച്ചിട്ടുണ്ട്.
ഐഎസ് ലക്ഷ്യം വെക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇവിടെ ഉയർന്ന വിദ്യാഭ്യാസ നിലവാരമുള്ളതിനാൽ അവർ കേരളത്തിൽ നിന്നും കൂടുതൽ റിക്രൂട്ട്മെന്റ് സാധ്യത ആലോചിക്കാനിടയുണ്ട്. പക്ഷേ അത് തടയുന്നതിന് സംസ്ഥാനത്തെ പൊലീസ് സംവിധാനം സുസജ്ജമാണെന്നും ബെഹ്റ മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക