ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം വെളുപ്പിന് 4.30 നാണ് മരണം സംഭവിച്ചത്. മൂന്ന് സിനിമകളും എണ്ണൂറോളം പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
1999ലാണ് രാജ് കൗശല്‍, മന്ദിര ബേദിയെ വിവാഹം കഴിക്കുന്നത്. വീർ കൗശൽ, താര ബേദി കൗശൽ എന്നിവരാണ് മക്കൾ.2006ൽ പുറത്തിറങ്ങിയ ആന്റണി കോൻ ഹേ എന്ന ചിത്രമാണ് രാജ് ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് 2004ല്‍ ശാദി കാ ലഡ്ഡൂ, 1999ൽ പ്യാർ മേ കഭി കഭി എന്നീ ചിത്രങ്ങളും ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക