കൊവിഡ് 19 മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് ബാധിതരാകുന്ന കുട്ടികള്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധിതരാകുന്നവരില്‍ വളരെ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രിവാസം ആവശ്യമായി വരുന്നുളളൂവെന്നും കേന്ദ്രം അറിയിച്ചു.
കോവിഡ് 19 കുട്ടികളില്‍ ഗുരതരമാകുമെന്ന് തെളിയിക്കുന്ന ഡേറ്റകള്‍ ഇന്ത്യയിലോ ആഗോളതലത്തിലോ ഇല്ലെന്നും ആരോഗ്യമന്ത്രാലയത്തിനെ ഉദ്ധരിച്ച് ഉന്നത വൃത്തങ്ങൾ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കോവിഡ് ബാധിതരാകുന്ന കുട്ടികള്‍ക്ക് മതിയായ ശ്രദ്ധയും ചികിത്സയും പരിചരണവും ഉറപ്പുവരുത്തുന്നതിനായി ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക