കോഴിക്കോട്: കോടഞ്ചേരി ചൂരമുണ്ട പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി. കുന്നമംഗലം സ്വദേശികളായ അന്‍സാര്‍ (26), ഐഷ നിംഷില (20 ) എന്നിവരെയാണ് കാണാതായത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേര് നീന്തി രക്ഷപെട്ടു.
പെട്ടന്നുണ്ടായ മലവെള്ള പാച്ചിലിനിടെയാണ് ദുരന്തമുണ്ടായത്. കൂടുതല്‍ പേര് അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുകയാണ്. കാണാതായവര്‍ക്കായി അഗ്നിശമനസേനയും, പൊലീസും, സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക