കാസർകോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുവേണ്ടി സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടരലക്ഷം രൂപ കോഴ നൽകിയ കേസുമായി ബന്ധപ്പെട്ട് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ അമ്മയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
11കാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി: 2 പേര് അറസ്റ്റില്‍
സുന്ദരയുടെ അമ്മ ബിട്ജി, അനന്തരവന്റെ ഭാര്യ അനുശ്രീ എന്നിവരുടെ രഹസ്യമൊഴി, സിആർപിസി 164 പ്രകാരം രേഖപ്പെടുത്തിയത് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് (രണ്ട്) ബി കരുണാകരനാണ്. നേരത്തെ ഇവർ ബിജെപി പണം നൽകിയ കാര്യം ജില്ലാ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. കൂടാതെ ഇത് കോടതിക്ക് നൽകിയ രഹസ്യമൊഴിയിലും ഇരുവരും ആവർത്തിച്ചതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക