അര്ജുന് ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇതുവരെ അര്ജുന് ആയങ്കി, സ്വര്‍ണക്കടത്ത് നടത്തിയെന്ന് സമ്മതിച്ചിട്ടില്ലെന്നും കസ്റ്റംസ് പറഞ്ഞു. എന്നാൽ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതിയിട്ടുവെന്ന് അര്ജുന് ആയങ്കി സമ്മതിച്ചെന്നാണ് സൂചന.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും
അര്ജുന് ആയങ്കിയുടെ പണമിടപാട് ബന്ധങ്ങള്‍ സംബന്ധിച്ച് തെളിവെടുക്കുന്നതിനാണ് കണ്ണൂരിലെത്തിക്കുന്നത്. ആയങ്കിയുടെ ഹവാല ബന്ധങ്ങളെ കുറിച്ചും കസ്റ്റംസ് കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് വിവരം. കരിപ്പൂരില്‍ അര്ജുന് ആയങ്കിയിലേക്ക് അന്വേഷണം എത്തുന്നത് സ്വര്‍ണം കടത്തിയതിന് അറസ്റ്റിലായ ഷഫീഖ് വഴിയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക