മലയാളം , തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അമല പോൾ. മോഹൻലാൽ, ജയറാം, ഫഹദ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർക്കൊപ്പമെല്ലാം അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലാൽ ജോസിന്റെ നീലത്താമര എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തേയ്ക്ക് ചുവടുറപ്പിച്ച അമല പോൾ തുടർന്ന് അനേകം സിനിമകളിൽ സുപ്രധാന വേഷങ്ങളിലെത്തി. ഫഹദിനൊപ്പം എത്തിയ ഒരു ഇന്ത്യൻ പ്രണയകഥയും മോഹൻലാലിനൊപ്പമെത്തിയ റൺ ബേബി റൺ എന്ന ചിത്രവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
ഏറെ സവിശേഷതകളുമായി മലയാളത്തിലേക്ക് പുതിയ ഒടിടി പ്ലാറ്റ്ഫോം “ആക്ഷൻ”…..
കഴിഞ്ഞ ദിവസം അമല പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തകർപ്പൻ ഡാൻസുമായാണ് താരം എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടുതന്നെ വീഡിയോ ആരാധകർ ഏറ്റെടുത്തു. തമിഴിലും തെലുങ്കിലുമായി ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക