ന്യൂട്രീഷൻസിന്റെയും ഡയറ്റീഷൻസിന്റെയും പ്രിയപ്പെട്ടതാണ് ഓട്സ്. ഒരു കിടിലൻ ഓട്സ് സ്മൂത്തി വീട്ടിൽ തയ്യാറാക്കിയാലോ?
ചേരുവകള്‍- പാല്- ഒരു കപ്പ്
ഓട്സ്- അരക്കപ്പ്
പഴം- ഒന്ന്
സപ്പോര്‍ട്ട- മൂന്നെണ്ണം
ഇഞ്ചിനീര്- അര ടീസ്പൂണ്‍
തേന്‍- അല്പം
ഈന്തപ്പഴം- രണ്ടോ മൂന്നോ
തയ്യാറാക്കുന്ന വിധം
ഈ ചേരുവകളെല്ലാം ജ്യൂസറിലിട്ട് നന്നായി അടിച്ചെടുക്കുക. വേണമെങ്കില്‍ ഐസ്ക്യൂബ്സ് കൂടി ചേര്‍ത്ത് ഗ്ലാസിലേക്ക് പകരാം. അല്പം ചോക്ലേറ്റ് കഷണങ്ങളോ കോഫീ പൗഡറോ മുകളിലിട്ട് അലങ്കരിക്കാം. ഹെൽത്തി സ്മൂത്തി തയ്യാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക