സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയായതുകൊണ്ട് സ്ഥാനം ഒഴിയുകയാണ് എന്നായിരുന്നു ഡോ. അഷീലിന്റെ വിശദീകരണം. എന്നാൽ കാലാവധി പൂർത്തിയാകാൻ ഒരുമാസം മാത്രം ശേഷിക്കേയാണ് മാറ്റം. അഞ്ച് വർഷം കഴിഞ്ഞ കരാർ പുതുക്കുവാൻ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറായതുമില്ല.
കോവിഡ് വ്യാപനം; അസമിലെ ഏഴ് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ
സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനമൊഴിയുന്ന ഡോ. അഷീൽ തിരികെ ആരോഗ്യ വകുപ്പിൽ തന്നെ എത്തും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിർണായക പങ്കാണ് ഡോ. അഷീൽ വഹിച്ചത്. ഇക്കാരണം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലൂടെയും പൊതുജനങ്ങൾക്ക് സുപരിചിതനാണ് അഷീൽ. കോവിഡ് പ്രതിരോധം സംബന്ധിച്ച് നിരവധി ബോധവത്കരണ വീഡിയോകള്‍ ചെയ്ത് ഡോ. അഷീല്‍ ശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക