സഹ സംവിധായികയായി സിനിമാ ലോകത്തെത്തിയ ഐഷ സുൽത്താനയുടെ ആദ്യ ചിത്രമാണ് ഫ്ലഷ്. ഐഷ സുൽത്താന ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന ചിത്രം. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും ഐഷ തന്നെയാണ്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ കേന്ദ്രീകൃതമായ കഥയാണ് ഫ്ലഷ് പറയുന്നതെന്നാണ് സൂചന. വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. സംവിധായകന് അരുണ്‍ ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്.
‘മേക്കിങ് ഓഫ് സാറാസ്’ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ട് ജൂഡ് ആന്റണി ജോസഫ്
‘കടലിന്റെ ആഴങ്ങള്‍ തേടിയൊരു പെണ്ണുടല്‍, ഐഷ സുല്‍ത്താനയുടെ പുതിയ സിനിമയായ ഫ്ലഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഞാന്‍ സന്തോഷത്തോടെ റിലീസ് ചെയ്യുന്നു,’ എന്ന് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. കടല്‍ത്തിരമാലകള്‍ക്കൊപ്പം നടന്നുനീങ്ങുന്ന പെണ്‍കുട്ടിയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. പുതുമുഖ താരങ്ങളെ അണിനിരത്തി ബീന കാസിമാണ് ഫ്ലഷ് നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക