കണ്ണൂര്‍: ജില്ലയില്‍ നടപ്പാക്കിയ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി തുടങ്ങിയ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്, ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്.
ഗുഡ് ഇംഗ്ലീഷ് കോഴ്സില്‍ 151 പേരും പച്ചമലയാളം കോഴ്സില്‍ 131 പേരും അച്ഛീ ഹിന്ദിയില്‍ ആറു പേരുമാണ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായത്. 608 പേരാണ് വിവിധ കോഴ്സുകളിലേക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 288 പേര് കോഴ്സ് പൂര്‍ത്തിയാക്കി. ഈ കോഴ്സുകളുടെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും പൂര്‍ത്തിയായി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, സെക്രട്ടറി വി ചന്ദ്രന്, സാക്ഷരതാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, കെ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക