മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നടി നിത്യ മേനോൻ. തന്റേതായ നിലപാടുകൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതൊനൊടകം തന്നെ തിളങ്ങി കഴിഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത്രയും നന്നായി മലയാളം സംസാരിക്കാൻ നിത്യയ്ക്ക് സാധിക്കുന്നത് എങ്ങനെയാണെന്ന് എന്നുള്ള ചോദ്യത്തിന് താരം നൽകുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്.
സുരക്ഷിതത്വം നോക്കിയാൽ സിനിമ സുരക്ഷ ഉള്ള ജോലി അല്ല. പക്ഷേ അതൊരു ചോയിസ് ആണ്. നമുക്ക് സെക്യൂരിറ്റി വേണോ അതോ ക്രീയേറ്റിവായി എന്തെങ്കിലും ചെയ്യണോമോ എന്ന് തീരുമാനിക്കാം. ക്രിയേറ്റിവായിട്ടുള്ള ആളുകൾ സുരക്ഷ നോക്കില്ല. അതൊരു ഉൾപ്രേരണ ആണ്. നമുക്കൊന്നും ചെയ്യാനും പറ്റില്ല. ക്രീയേറ്റിവായ ഒരാൾ എന്തെങ്കിലും പുതിയതായി ചെയ്ത് കൊണ്ടേ ഇരിക്കും. അല്ലെങ്കിൽ പറ്റില്ല. അതുകൊണ്ട് സുരക്ഷയ്ക്ക് രണ്ടാം സ്ഥാനം കൊടുത്തിട്ടാവും അത് തിരഞ്ഞെടുക്കുക.
എനിക്ക് വെല്ലുവിളി തോന്നിയ കഥാപാത്രം കാഞ്ചന ആണെന്നാണ് നിത്യ പറയുന്നത്. കാരണം ആ വേഷം കടുപ്പമുള്ളതായിരുന്നു. ഞാനും ആ ക്യാരക്ടറും രണ്ട് വിപരീത ദിശയിൽ ഉള്ളതാണ്. അങ്ങനെ വരുമ്പോൾ ഉള്ളിൽ നിന്നൊരു പ്രതിരോധം ഉണ്ടാവും. എനിക്കറിയില്ല ഈ റോൾ എങ്ങനെയാണ് ചെയ്യുക എന്ന സംശയവും ഉണ്ടായി. അത് മാത്രമായിരുന്നു ഒരു വെല്ലുവിളി തോന്നിയ കഥാപാത്രമെന്ന് നടി പറയുന്നു.
മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്നത് സിനിമകൾ ചെയ്തിട്ടാണ്. പിന്നെ ഇവിടെ നിറയെ സുഹൃത്തുക്കളായി. അവരോട് സംസാരിക്കും. ഏത് ഭാഷയിലാണ് ഞാനൊരു സിനിമ ചെയ്യുന്നത്. അപ്പോൾ ആ ഭാഷ ആയിരിക്കും ഞാൻ ന്നായി സംസാരിക്കുന്നത്. ഇത്രയധികം ഭാഷകൾ സംസാരിക്കുമ്പോൾ ഒന്ന് വിട്ട് പോവും. പക്ഷേ സിനിമ ചെയ്യുമ്പോൾ ഞാൻ അറിയാതെ തന്നെ ആ ഭാഷയിൽ സംസാരിച്ച് പോവും. അങ്ങനെയാണ് മലയാളവും തനിക്ക് ഈസിയായി വഴങ്ങുന്നതെന്നാണ് നിത്യ പറയുന്നത്.
തന്റെ വീട്ടിൽ സിനിമ ചർച്ച ചെയ്യാറില്ല. അതെന്റെ ജോലിയാണ്. അച്ഛന്റെയും അമ്മയുടെയും അടുത്ത് സാധാരണ സംസാരിക്കുന്നത് പോലെ അതുണ്ടായി, ഇത് നടന്നു എന്നൊക്കെ പറയും. അത് അഭിപ്രായം അറിയാൻ വേണ്ടി പറയുന്നതല്ലെന്നാണ് നിത്യ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക