സംസ്ഥാനത്ത് ഉന്നത പദവികളിൽ അഴിച്ചു പണി. ടിക്കാറാം മീണയെ മാറ്റി, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്തേയ്ക്ക് സഞ്ജയ് കൗളിനെ നിയമിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിലെ കലക്ടർമാർക്കും മാറ്റം നൽകിയിട്ടുണ്ട്. സഞ്ജയ് കൗളിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുമ്പോൾ ഡോ, ആശാ തോമസിനെ പുതിയ ആരോഗ്യ സെക്രട്ടറിയായി നിയമിക്കും. ഷര്‍മിള മേരി ജോസഫിനെ നികുതി വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്.
കാസര്‍ഗോഡ്, കോട്ടയം, എറണാകുളം, പത്തനംതിട്ട, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ കലക്ടർമാർക്കാണ് മാറ്റം നൽകിയിരിക്കുന്നത്. അതേസമയം, ടിക്കറാം മീണയ്ക്ക് പ്ലാനിങ്ങ് ആന്റ് എക്കണോമിക് അഫേഴ്സ് വകുപ്പില്‍ നിയമനം നൽകും എന്ന തീരുമാനവും എടുത്തിട്ടുണ്ട്. ബിശ്വനാഥ് സിന്‍ഹ നികുതി വകുപ്പില്‍ നിന്നും മാറി ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിലേയ്ക്ക് മാറിയിട്ടുണ്ട്. രാജന് കോബ്രഗഡേ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയായി തുടരുകയും ഡോ വേണു ഐ.എ.എസിന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാറുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക