നാവികസേനാ ആസ്ഥാനത്തിന്റെ പരിധിയിൽ ഡ്രോണുകള്‍ക്ക് വിലക്കേർപ്പെടുത്തി. ആസ്ഥാനത്തിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉള്‍പ്പെടെയുള്ളവയോ പറത്തുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പറത്തുന്നവര്‍ക്കെതിരെ ഐപിസി 121, 121എ, 287, 336, 337, 338 വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് എന്തെങ്കിലും നിരീക്ഷണ പരിധിയില്‍ വരികയാണെങ്കിൽ അവ നശിപ്പിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്
അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഡ്രോണുകള്‍ ഭീഷണിയുയര്‍ത്തിയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് അതീവ സുരക്ഷാ മേഖലയ്ക്കു പരിസരത്ത് ഡ്രോണ്‍ പരത്തരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്ത് തന്നെ എവിടെ ഡ്രോൺ പറത്തണമെങ്കിലും ഡിജിസിഎയുടെ അനുമതി ആവശ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക