ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാൻ മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ടീമിലെ ഒരു മുതിർന്ന താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
താരത്തെ ഇപ്പോൾ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ പേര് ടീം മാനേജ്മെന്റ് പുറത്തു വിട്ടിട്ടില്ല.കൊവിഡ് ബാധിച്ച താരങ്ങൾ ആരൊക്കെയെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
ഇരു താരങ്ങൾക്കും രോഗലക്ഷണങ്ങളൊന്നുമില്ല. കഴിഞ്ഞാഴ്ചയാണ് ഇന്ത്യൻ താരങ്ങൾ തങ്ങളുടെ രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ബി സി സി ഐ ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസസുമായി ചേർന്നാണ് ഈ സൗകര്യം ഒരുക്കിയത്.
കൊവിഡ് കണ്ടെത്തിയ താരങ്ങൾക്ക് ചൊവ്വാഴ്ചത്തെ സന്നാഹ മത്സരം നഷ്ടമാകും. മത്സരത്തിനായി ഇവർ ഇന്ത്യൻ ടീമിനൊപ്പം ദർഹാമിലേക്ക് യാത്ര ചെയ്യില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ബയോബബിളിന് താരങ്ങൾ പുറത്തായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക