സംസ്ഥാനത്ത് സ്വർണവില വീണ്ടും 36,000 കടന്നു . ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു.
മൂന്നു ദിവസമായി ഒരേ നിരക്കിൽ തുടർന്ന ശേഷം തിങ്കളാഴ്ച സ്വർണ വില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്.
എന്നാൽ ചൊവ്വാഴ്ച പവന് 120 രൂപ വർധിച്ചു. ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ക്രമാനുഗതമായി കൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക