കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പദവികൾ സംബന്ധിച്ചുള്ള വിവാദം ചർച്ചയാവുമ്പോൾ ചോദ്യങ്ങളോട് ക്ഷുഭിതനായി പിജെ ജോസഫ്. പാർട്ടിയിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പിജെ ജോസഫ് പ്രതികരിച്ചു. മോൻസ് ജോസഫ് പാർട്ടി എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്നറിയിച്ച സാഹചര്യത്തിലാണ് ജോസഫിന്റെ പ്രതികരണം. എന്നാൽ മോൻസ് ജോസഫ് രാജി സന്നദ്ധത അറിയിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് ജോസഫിന്റെ പ്രതികരണം.
പാർട്ടിയിൽ ഭിന്നത രൂക്ഷമായതോടെയാണ് മോൻസ് ജോസഫ് പാർട്ടി ഐക്യത്തിനുവേണ്ടി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ഫ്രാൻസിസ് ജോർജ് വിഭാഗം വിട്ട് നിന്ന് പ്രതിഷേധിച്ചിരുന്നു.
മുതിർന്ന നേതാക്കാളെ പിൻതള്ളി മോൻസിന് നൽകിയ എക്സിക്യൂട്ടീവ് ചെയർമാൻ പദവി റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചതിനാലാണ് ഉത്തരവാദിത്വങ്ങൾ പിജെ ജോസഫ് ഏൽപ്പിച്ചതെന്ന് മോൻസ് ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക