ഡ്രൈവിംഗിനിടെ വാഹനത്തിൻറെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ എന്തുചെയ്യും? ഭയന്നു വിറച്ചിട്ടോ പരിഭ്രാന്തരായിട്ടോ വലിയ കാര്യമൊന്നുമില്ല. കാരണം അത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയായിരിക്കും ഫലം. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാൽ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട് അവയെ കുറിച്ച് അറിയാം.
മനസാനിധ്യം വീണ്ടെടുക്കുക: വാഹനത്തിൻറെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ മനസാന്നിധ്യം വീണ്ടെടുക്കുക
ആക്സിലറേറ്ററിൽ നിന്നും കാലെടുക്കുക :ആക്സിലറേറ്റർ പെഡലിൽ നിന്നും കാല് പൂർണമായും എടുത്ത് സ്വതന്ത്രമാക്കുക
ക്രൂയിസ് കൺട്രോൾ ഓഫ് ചെയ്യുക: ക്രൂയിസ് കൺട്രോൾ ഉള്ള കാറാണെങ്കിൽ അത് ഓഫ് ചെയ്യുക.
ബ്രേക്ക് പെഡലിൽ കാലമർത്തുക: ഇനി ബ്രേക്ക് പെഡലിൽ കാലമർത്തുക. ചവിട്ടുമ്പോൾ ബ്രേക്ക് പെഡൽ പൂർണമായും താഴുകയാണെങ്കിൽ ബ്രേക്ക് ഫ്ളൂയിഡ് കുറഞ്ഞതാകാം കാരണമെന്നു മനസിലാക്കാം.
ബ്രേക്ക് പമ്പു ചെയ്യുക: അങ്ങനെയാണെങ്കിൽ ബ്രേക്ക് പെഡൽ ആവർത്തിച്ചു ചവിട്ടിക്കൊണ്ടിരിക്കുക. ബ്രേക്കിംഗ് സമ്മർദ്ദം താത്കാലികമായി വീണ്ടെടുക്കാൻ ഈ പ്രവർത്തിയിലൂടെ സാധിക്കും. ഇനി പെഡൽ ചവിട്ടിയിട്ട് താഴുന്നില്ലെങ്കിൽ ബ്രേക്കിംഗ് സംവിധാനത്തിനായിരിക്കും പ്രശ്നം എന്നു മനസിലാക്കുക. ഇതിന് മുമ്പ് ബ്രേക്ക് പെഡലിനിടയ്ക്ക് മറ്റു പ്രതിബന്ധങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കണം. ഇനി ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഉണ്ടെന്ന് കരുതി ബ്രേക്ക് പമ്പ് ചെയ്യാതിരിക്കരുത്. ശക്തമായി ബ്രേക്ക് ചെയ്താൽ മാത്രമെ എബിഎസ് പ്രവർത്തിക്കുകയുള്ളു.
ബ്രേക്ക് പൂർണമായും ചവിട്ടുക: ആവശ്യത്തിന് മർദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ അടിയന്തരമായി ബ്രേക്ക് പൂർണമായും ചവിട്ടുക. ചവിട്ടിയതിന് ശേഷം കാലെടുക്കാതെ അൽപ നേരം കൂടി ബ്രേക്കിൽ കാലമർത്തി വെയ്ക്കുക.
താഴ്ന്ന ഗിയറിടുക:താഴ്ന്ന ഗിയറിലേക്കു മാറി വാഹനത്തിൻറെ വേഗത കുറയ്ക്കുന്ന ഈ രീതി എഞ്ചിൻ ബ്രേക്കിംഗ് എന്നാണ് അറിയപ്പെടുന്നത്. മണിക്കൂറിൽ അഞ്ചു മുതൽ പത്തു കിലോമീറ്റർ വേഗത വരെ കുറയ്ക്കാൻ എഞ്ചിൻ ബ്രേക്കിംഗിന് സാധിക്കും. ആദ്യം ഒന്നോ, രണ്ടോ ഗിയർ താഴ്ത്തുക. വേഗത ഒരൽപം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് കടക്കരുത്. വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെടാം.
എസി ഓൺ ചെയ്യുക: എസി പ്രവർത്തിപ്പിച്ചും വാഹനത്തിൻറെ വേഗത കുറയ്ക്കാം. ഏറ്റവും കൂടിയ ഫാൻ വേഗതയിൽ ഏസി പ്രവർത്തിപ്പിക്കുക
ലൈറ്റിടുക: ലൈറ്റ്, ഹീറ്റഡ് റിയർ, വിൻഡോ പോലുള്ളവ പ്രവർത്തിപ്പിച്ച് ആൾട്ടർനേറ്ററിൽ കൂടുതൽ സമ്മർദ്ദം ചെലുത്തിയും വേഗത ഒരുപരിധി വരെ കുറയ്ക്കും.
ഹാൻഡ്ബ്രേക്ക് ഉപയോഗിക്കുക: ഹാൻഡ്ബ്രേക്ക് ഉപയോഗിക്കുക. എന്നാൽ അമിതവേഗത്തിൽ ഹാൻഡ്ബ്രേക്ക് ഉപയോഗിക്കരുത്. എഞ്ചിൻ ബ്രേക്കിംഗിനൊടുവിൽ വേഗത 20 കിലോമീറ്ററിൽ താഴെ ആയതിനു ശേഷം ശേഷം മാത്രം ഹാൻഡ്ബ്രേക്ക് വലിക്കുക.
അപകട സൂചന നൽകുക: ലൈറ്റിട്ടും ഹോണടിച്ചും റോഡിലെ മറ്റ് ഡ്രൈവർമാർക്ക് അപകട സൂചന നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക