സംവിധായകന്റെ റോളിൽ ‘ലൂസിഫറി’നു ശേഷം വീണ്ടും തിളങ്ങുകയാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്’. സംവിധാനത്തോടൊപ്പം പൃഥ്വിരാജ് ഒരു പ്രധാന വേഷവും ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് തെലുങ്കാനയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ഷൂട്ടിംഗ് ഇടവേളയിൽ സുപ്രിയയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയാണ് പൃഥ്വി. “ബ്രോ ഡാഡി, പ്രോ വൈഫി,” എന്നാണ് ചിത്രത്തിന് പൃഥ്വി ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക