ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശിക്കാം. ഭക്തർക്ക് പ്രവേശിക്കാമെന്നുള്ള അനുമതി നൽകി തീരുമാനം പുറത്തുവിട്ടു. ഭക്തർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യുകയും അമ്പലത്തിൽ പ്രവേശിക്കുകയുമാകാം. ഓൺലൈൻ വഴി ബുക്ക് ചെയ്തതിനു ശേഷം പരമാവധി 600 പേർക്ക് ഒരു ദിവസം ദർശനം നടത്താനാകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ഭക്തർക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം അനുവദിക്കുക.
ക്ഷേത്രത്തിലെ വാതില്‍മാടത്തിന് സമീപത്തുനിന്ന് മാത്രമേ തൊഴുകുവാൻ അനുവദിക്കുകയുള്ളു. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ നഗരസഭയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനമായി താഴ്ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതേസമയം കര്‍ക്കടക പൂജകള്‍ക്കായി ശബരിമലയില്‍ പ്രതിദിനം 10000 പേര്‍ക്ക് പ്രവേശിക്കാനും അനുമതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക