മുംബൈ: മുംബൈ നഗരത്തിൽ നറുറോഡിൽവെച്ച് അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിിൽ മൂന്നുപേർ അറസ്റ്റിൽ. അഭിഭാഷകൻ അക്രമ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. സംഭവത്തിൽ 16ഓളം പേർ പ്രതികളാണ്.
ആൾക്കൂട്ടം അഭിഭാഷകനെ വളഞ്ഞിട്ട് മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അഭിഭാഷകനെ ചിലർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവരെയും അക്രമികൾ മർദിക്കുകയായിരുന്നു.
അക്രമത്തിൽ എം.എച്ച്.ബി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭൂമി തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക