ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ആണ് സംഭവം. കൊല്ലപ്പെട്ടവരിൽ ഒരാൾ ലഷ്കർ ഇ ത്വയ്ബ കമാൻഡറാണ്.
ഇഷ്ഫാഖ് ദർ എന്നയാളാണ് കൊല്ലപ്പെട്ട ലഷ്കർ ഇ ത്വയ്ബ കമാൻഡർ. മുൻ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. 2017ൽ പൊലീസ് ജോലി ഉപേക്ഷിച്ച ഇയാൾ തുടർന്ന് ഇവിടെ പ്രവർത്തനം നടത്തിവരികയായിരുന്നു.
ഞായറാഴ്ച മുതലാണ് സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇവിടെ ഭീകരർ ഉണ്ടെന്നാറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് പൊലീസും സൈന്യവും സെൻട്രൽ റിസർവ് പൊലീസും സംയുക്തമായി സൈനിക മുന്നേറ്റം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക