രാവിലെ വെറും വയറ്റിൽ തുളസിയിലയിട്ട വെള്ളം കുടിക്കുന്നതു കൊണ്ടുളള ആരോഗ്യപരമായ ഗുണങ്ങൾ ചില്ലറയല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു.
പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു.
തുളസി വെള്ളം ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കും. ചുമ ഒഴിവാക്കാൻ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങൾ തുളസിയ്ക്കുണ്ട്. പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ വേഗം ശമിപ്പിക്കാൻ സഹായിക്കുന്ന ഒരു മികച്ച പ്രതിവിധിയാണ് തുളസി വെള്ളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക