മുഖത്തെ കറുത്തപാടുകളാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങൾ കൊണ്ടും ഇത്തരം പാടുകൾ മുഖത്ത് വരാം. എല്ലാത്തരം ചർമ്മത്തിലും മുഖക്കുരുവിൻറെ കറുത്തപാടുകൾ കാണാം. മുഖക്കുരു പൂർണമായും നീങ്ങിയാലും പാടുകൾ ചിലരിൽ നിലനിൽക്കാനുള്ള സാധ്യതയുണ്ട്.
ഒന്ന്…
രണ്ട് ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും തേനും ചേർക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചർമ്മം ഉള്ളവർക്ക് വെള്ളിച്ചെണ്ണയും ചേർക്കാം. 15 മുതൽ 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് ഫലം നൽകും.
രണ്ട്…
രണ്ട് ടീസ്പൂൺ റോസ് വാട്ടറും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്തിടുക. 10 മിനിറ്റ് മസാജ് ചെയ്യുന്നത് കൂടുതൽ ഗുണം നൽകും. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴച്ചയിൽ മൂന്നോ നാലോ തവണ ഇത് പരീക്ഷിക്കാം.
മൂന്ന്…
ഒരു ടീസ്പൂൺ കടലമാവും തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ദിവസവും ഇങ്ങനെ ചെയ്താൽ മുഖത്തെ കറുത്ത പാടുകൾ മാറുകയും മുഖകാന്തി വർധിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക