മലപ്പുറം:യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്തെ മച്ചങ്ങളിലാണ് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മേല്‍മുറി സ്വദേശി ഫൈസലിനെയാണ് മരിച്ചത്.ഇയാളെ ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫൈസല്‍ മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. ദിവസങ്ങൾക്ക് മുന്‍പാണ് ഇയാൾ മേല്‍മുറിയില്‍ നിന്നും മുണ്ടുപറമ്പിലേക്ക് പുതിയ വീട്ടിലേയ്ക്ക് താമസം മറിയത്.നാട്ടുകാരും മലപ്പുറം ഫയർഫോഴ്സ് ടീമും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക