കണ്ണൂര്‍: ജൂണ്‍ 23ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന കണ്ണൂരിൽ നടത്തും. മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ചാണ് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തുക. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് പൊതുജനങ്ങളോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.
പരിശോധനാ കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്
1) ഗവ. സ്കൂള്‍ മയ്യില്‍, 2) ചെങ്ങളായി പ്രാഥമികാരോഗ്യകേന്ദ്രം രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെ, 3) മുറിയത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി, 4) കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, 5) അട്ടഞ്ചേരി വയോജന വിശ്രമ കേന്ദ്രം, 6) കണ്ടക്കൈ കൃഷ്ണപ്പിള്ള വായനശാല, 7) കണ്ണവം യു പി സ്കൂള്‍, 8) മണക്കടവ് ശ്രീപുരം സ്കൂള്‍ എന്നിവിങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെ, 9) നജാത്തുല്‍ എല്‍ പി സ്കൂള്‍ പാനൂര്‍, 10) അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, 11 ) മുയ്യം എ യു പി സ്കൂള്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക