ഇത്തവണത്തെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് കൊടിയേറുകയാണ്. ചില മത്സരങ്ങൾ തുടങ്ങിക്കഴിഞ്ഞെങ്കിലും ഔദ്യോഗിക പരിപാടി ഇന്നാണ് നടക്കുക. അതേസമയം, ഒളിമ്പിക്സ് ജേതാക്കൾക്കായുള്ള പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ ഓരോ അംഗത്തിനും നിത്യ ചെലവിനായി 50 ഡോളര്‍ വീതം പോക്കറ്റ് അലവന്‍സായി അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും, സൂചനയുമായി ബി.എസ് യെദ്യൂരപ്പ
ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്നവർക്ക് 75 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി മെഡല്‍ സ്വന്തമാക്കുന്നവർക്ക് 40 ലക്ഷവും വെങ്കല മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് 25 ലക്ഷം രൂപയും പാരിതോഷികമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നൽകും. 127 കായികതാരങ്ങളാണ് ഇന്ത്യയ്ക്കായി ടോക്കിയോയിൽ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക