സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുവാൻ തീരുമാനിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനുകളാണ് ആഗസ്റ്റിൽ വിതരണം ചെയ്യുക. ആഗസ്റ്റ് മാസം ആദ്യവാരം തന്നെ പെൻഷൻ വിതരണം ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി കൂടി രൂക്ഷമായതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. എങ്കിലും ഈ സാഹചര്യത്തിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഋതുമതിയായപ്പോള്‍ അമ്മ ആദ്യം തന്നത് സെക്സ് എജ്യുക്കേഷനെപ്പറ്റിയുള്ള പുസ്തകം; തുറന്നു പറഞ്ഞ് ഇറ ഖാന്
ആഗസ്റ്റ് മാസം രണ്ടാം പകുതിയിലാണ് ഓണം എത്തുന്നതെന്നത് കണക്കിലെടുത്താണ് പെൻഷൻ വിതരണത്തിൽ തീരുമാനമെടുത്തിരിക്കുന്നത്. ഓരോരുത്തർക്കുമായി രണ്ടു മാസത്തെ പെന്ഷന് തുകയായി 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേര്‍ക്ക് പെന്ഷന് വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചിലവ് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക