തിരുവനന്തപുരം :ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നാല്പത്തിനാലാം ബാച്ച് ഉൽഘാടനം ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ഫൗണ്ടറും, ചെയർമാനുമായ ഡോക്ടർ ജി. ശങ്കർ നിർവഹിച്ചു. “വിദ്യാഭ്യാസം ഒരു യാത്രയാണെന്നും, കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത് പ്രകൃതിയിലൂടെയാണെന്നും, പ്രകൃതിയെയും മണ്ണിനേയും സ്നേഹിക്കാൻ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അറുപത് ശതമാനം കുട്ടികളും മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നുവെന്ന് പഠനം
അധ്യാപനം സ്വന്തം ജീവിതത്തെ നീതീകരിക്കുന്ന പ്രവൃത്തിയായി എടുക്കണമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. ബാബ അലക്സാണ്ടർ(മാസ്റ്റർ ട്രെയിനെർ, എൻ. സി. ഡി. സി ) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ, റീജ ബാലൻ (ഇവാലുവേറ്റർ. എൻ. സി. ഡി. സി ) അധ്യക്ഷത വഹിച്ചു. ലേഖ സുധീർ ( നാൽപ്പതിനാലാം ബാച്ച് ഫാക്കൾട്ടി ) സ്വാഗതം അർപ്പിച്ചു. ബിന്ദു സരസ്വതി ( ഇവാലുവേറ്റർ. എൻ. സി. ഡി. സി ) ആശംസകൾ അർപ്പിച്ചു സംസാരിച്ചു. “സാങ്കേതികമായി പ്രഗത്ഭരായ അധ്യാപകരാകാൻ എൻ.സി.ഡി.സി എല്ലാ അവസരങ്ങളും നൽകുമെന്ന് മുഖ്യ പ്രഭാഷകനായ ബാബ അലക്സാണ്ടർ പറഞ്ഞു. സ്വന്തം കഴിവുകളിലൂടെ ലോകത്തെ ജയിക്കാൻ സാധിക്കട്ടെ” എന്നും അദ്ദേഹം ആശംസിച്ചു. ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിപാടി കലാപരിപാടികളോടുകൂടി അവസാനിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്കായി പഠനത്തിനൊപ്പം ജോലി എന്നെ പദ്ധതിപ്രകാരം ജോലി ചെയ്തുകൊണ്ട് എൻ.സി.ഡി.സി യുടെ കോഴ്സ് പഠിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക് വിളിക്കേണ്ട നമ്പർ +91 7510220582
പ്രതികരിക്കാൻ ഇവിടെ എഴുതുക