മഴക്കാലത്തെ റസിസ്റ്റന്‍സ് വര്ക്കഔട്ടിലൂടെയും ഹിററ് വര്‍ക്ക് ഔട്ടിലൂടെയും നമുക്ക് നമ്മുടെ ശരീരത്തെ തിരിച്ചു പിടിക്കാം.
ഹൃദയത്തിനും ശ്വാസകോശത്തിനും ആരോഗ്യം നല്കുന്ന താണ് കാര്‍ഡിയോ അല്ലെങ്കില്‍ ഹിറ്റ് വര്‍ക്ക്ഔട്ട്. മസിലുകളെ ശക്തിപ്പെടുത്താനാണ് റെസിസ്റ്റന്‍സ് വര്‍ക്ക്ഔട്ട് സഹായിക്കുന്നത്. നടത്തം,ജോഗിംങ്, മീഡിയം സ്പീഡിലുള്ള ഓട്ടം,നീന്തല്‍, സൈക്കിളിംങ്, സ്കിപ്പിംങ്,സ്റ്റെപ്പ് കയറല്‍ തുടങ്ങിയ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ഇത്തരക്കാര്‍ക്ക് ആദ്യം തന്നെ ശീലമാക്കാം. ഫാറ്റ് കുറയ്ക്കുന്നതിന് അരമണിക്കൂര്‍ വീതമുള്ള കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ആഴ്ചയില്‍ അഞ്ച് തവണ ചെയ്യാം. ഒപ്പം ഡംബെല്ലോ മെഷീനോ ഉപയോഗിച്ചുള്ള വര്‍ക്കൗട്ടും നടത്താം.
വീട്ടിനകത്തു തന്നെ 8 ആകൃതിയില്‍ നടക്കുന്നത് വലിയൊരു വ്യായാമമാണ്. തുടക്കാര്‍ക്ക് ചെയ്യാവുന്ന വളരെ എളുപ്പത്തിലുള്ള ഹിറ്റ് വര്‍ക്കൗട്ടുകള്‍ ഇന്ന് യൂട്യൂബില്‍ ലഭ്യമാണ്. അവ മുടങ്ങാതെ രണ്ട് മാസമെങ്കിലും പ്രാക്ടീസ് ചെയ്താല്‍ കൂടിയ ശരീരഭാരം ഉറപ്പായും കുറയ്ക്കാമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. വയര്മാത്രമാണ് കൂടിയതെന്ന് പറഞ്ഞ് അബ്ഡൊമന്‍ വര്‍ക്കൗട്ടുകള്‍ മാത്രം ചെയ്യുന്നതിലും ഉത്തമം മേല്‍പ്പറഞ്ഞ വര്‍ക്കൗട്ടുകള്‍ പൂര്‍ണമായി ചെയ്യുന്നതാണ്. ശരീരഭാരം കൂടിയതിനൊപ്പം തന്നെയാണ് വയറും കൂടിയതെന്നും മനസിലാക്കാം.
വര്‍ക്കൗട്ട് ചെയ്യുന്നതല്ലെ എന്ന് കരുതി കണ്ടതൊക്കെ വാരിവിച്ച് തിന്നുന്നത് തുടര്‍ന്നാല്‍ മിനക്കെട്ടതെല്ലാം വെറുതെയാകും. ഡയറ്റില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ജങ്ക്ഫുഡും മധുരവും ഒഴിവാക്കുക എന്നതാണ്. നിരവധി ആപ്ലിക്കേഷനുകളുണ്ട് നമ്മുടെ ശരീരത്തിനാവശ്യമായ കലോറി എത്രയെന്ന് കണക്കാക്കാന്‍ അത് മനസിലാക്കുകയാണ് ആദ്യം വേണ്ടത്.
തുടര്‍ന്ന് കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലുള്ള കപ്പ, ചോറ് തുടങ്ങിയവയുടെ അളവ് കുറച്ച് പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണം ശീലമാക്കുക അതായത് പഴങ്ങളും പച്ചക്കറികളും മധുരക്കിഴങ്ങും മുട്ടയുമെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക കൂടെ ഇലക്കറികളും. ഇറച്ചിയും മുട്ടയുമൊന്നും അളവില്‍ കൂടുതല്‍ ഒരിക്കലും കഴിക്കരുത്. ഇത്തരത്തില്‍ സ്വന്തം ശരീരത്തെ കുറിച്ച് മനസിലാക്കി കൃത്യമായ രീതിയില്‍ വ്യയാമം ചെയ്ത് നമുക്ക് നമ്മുടെ ശരീരത്തെ തിരിച്ചു പിടിക്കാം. ഒന്നും എളുപ്പമല്ലെന്ന് തിരിച്ചറിയുക നല്ലൊരു റിസള്‍ട്ടിനായി കാത്തിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക