ബ്രോ ഡാഡിയില്‍ കല്യാണി പ്രിയദര്‍ശനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയത് കല്യാണിയുടെ സീനുകള്‍ വെച്ചായിരുന്നു.
ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം കല്യാണി അഭിനയിച്ചതില്‍ സന്തോഷമറിയിച്ചിരിക്കുകയാണ് അച്ഛനും സംവിധായകനുമായ പ്രിയദര്ശന്. ഇത് ദൈവം സമ്മാനിച്ച അതുല്യ നിമിഷമാണെന്നാണ് പ്രിയദര്ശന് പറയുന്നത്.
‘ഇത് ദൈവം സമ്മാനിച്ച അതുല്യ നിമിഷമാണ്. എന്റെ മകള്‍ എന്റെ പ്രിയ സുഹൃത്ത് ലാലിനൊപ്പം അഭിനയിച്ചു. പൃഥ്വിരാജിനും ആന്റണിക്കും നന്ദി’ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ആഴ്ച്ചയാണ് മോഹന്‍ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്തത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ കേരളത്തിലും ചിത്രീകരണത്തിന് അനുമതി ലഭിച്ചിരുന്നു.
ഹൈദരാബാദിലെ ഷെഡ്യൂള്‍ പൂര്ത്തിയായല് ചിത്രീകരണം കേരളത്തിലേക്ക് മാറ്റുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക