ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് എയര്‍ലൈന്‍ കമ്പനികള്‍. സന്ദര്‍ശക വിസകള്‍ കൂടി ആരംഭിച്ചതോടെയാണ് ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് എയർലൈൻ കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ദോഹ വഴി യാത്രചെയ്യാന്‍ ആളുകള്‍ എത്തുന്നതും യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനുള്ള പ്രധാന കാരണമാണ്. ആഗസ്റ്റ് 15 വരെയുള്ള ബുക്കിങ്ങുകള്‍ക്കാണ് വലിയ തുക ഈടാക്കുക.
രാജ്യത്തെ പകുതിയിലേറെ പേരും കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു, നേട്ടം പങ്കുവച്ച് സൗദി
അതേസമയം, കേരളത്തില്‍ നിന്നും ദോഹയിലേക്കുള്ള സർവീസുകളുടെ നിരക്ക് മൂന്നിരട്ടിയോളമാണ് വർധിപ്പിച്ചിരിക്കുന്നത്. മുൻപ് 12,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 40,000 രൂപ വരെയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ വിമാ സർവീസുകൾ ആരംഭിക്കുന്ന പക്ഷം നിരക്കുകൾ കുറയുവാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക