സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാൻ പോലീസ് ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജില്ലകളില്‍ ക്യാമ്പ് ചെയ്ത് പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചത്. ഇതിനായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിട്ടു. തൃശ്ശൂര്‍ റേഞ്ച് ഡിഐജി എ. അക്ബറിന് മലപ്പുറത്തെയും കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. സേതുരാമന് കാസർഗോഡിന്റെയും ചുമതല നൽകും.
പാലക്കാട് ഉത്തരമേഖലാ ഐജി അശോക് യാദവിന് നൽകുമ്പോൾ കോട്ടയത്ത് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അത്തല്ലൂരിക്കു ചുമതല നൽകും. എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത ആലപ്പുഴയിലും തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന് കൊല്ലത്തും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പ്രതിരോധത്തിനായുള്ള സംവിധാനം നാളെ മുതൽ നടപ്പിലാക്കുവാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക