ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിൽ വിദേശികൾക്ക് പ്രവേശിക്കാൻ അനുമതി.കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹാമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം അറിയിച്ചത്.
യാത്രയ്ക്ക് 72 മണിക്കൂർമുമ്ബ് പി.സി.ആർ. പരിശോധനനടത്തി കോവിഡ് മുക്ത സർട്ടിഫിക്കറ്റും ഹാജരാക്കണം.അംഗീകരിച്ച കോവിഡ് വാക്സിൻ എടുത്തവരും കാലാവധിയുള്ള താമസരേഖയും ഉള്ളവർക്ക് ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തിലേക്ക് പ്രവേശിക്കാം.
ഫൈസർ, മൊഡേണ, ആസ്ട്രസെനക, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകളാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക