പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഒരു ഹെൽത്തി ജ്യൂസിനെ കുറിച്ച് ഇന്ന് അറിയാം. ഗ്രീൻ ആപ്പിളാണ് ജൂസിലെ മുഖ്യ ചേരുവ. ഇതിൽ വൈറ്റമിൻ എ, സി, കെ എന്നിവ ഇതിൽ ധാരാളമുണ്ട്.
കൂടാതെ പൊട്ടാസ്യം, അയൺ, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. പതിവായി ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ആസ്തമ വരാനുള്ള സാധ്യത കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ജ്യൂസാണിത്…
വേണ്ട ചേരുവകൾ
ഗ്രീൻ ആപ്പിൾ 1 എണ്ണം
വെള്ളരിക്ക 1 എണ്ണം
നാരങ്ങനീര് 2 ചെറിയ നാരങ്ങയുടേത്
മല്ലിയില 2 ടേബിൾ സ്പൂൺ
ഉപ്പ് 1/8 tsp
തേൻ 3 ടേബിൾ സ്പൂൺ
അല്ലെങ്കിൽ
പഞ്ചസാര ആവശ്യത്തിന്
വെള്ളം 2 കപ്പ്
പച്ചമുളക് കീറിയത് 1 എണ്ണം
തയ്യാറാക്കുന്ന വിധം…
ഗ്രീൻ ആപ്പിളും, വെള്ളരിക്കയും ചെറിയ കഷ്ണങ്ങൾ ആക്കിയതും മല്ലിയില, നാരങ്ങ നീര്, തേൻ,ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് രണ്ടു കപ്പ് വെള്ളവും ഒഴിച്ച് നന്നായി അടിച്ചെടുക്കുക. (തേനിന്നു പകരം വേണമെങ്കിൽ പഞ്ചസാര ഉപയോഗിക്കാം ).
അടിച്ചെടുത്ത ജ്യൂസ് ഒന്ന് അരിച്ചെടുത്ത ശേഷം ഒന്നോ രണ്ടോ പച്ചമുളക് കീറിയത് ഇട്ടു നന്നായി ഇളക്കുക. പച്ചമുളക് മാറ്റിയ ശേഷം വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക