പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് ജന്മദിനാശംസകളുമായി നടന് ദുല്‍ഖര്‍ സല്മാന്. പൃഥ്വിരാജിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദുല്‍ഖര്‍. സുപ്രിയക്കൊപ്പം ബിരിയാണി കഴിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് ദുല്‍ഖറിന്റെ കുറിപ്പ്. ജൂലൈ ബേബീസ് എന്ന ടാഗും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.
”സുപ്സ്, സന്തോഷകരമായ ജന്മദിനാശംസകള് നേരുന്നു. രസകരമായ രാത്രികളും സ്വാദിഷ്ടമായ ഭക്ഷണവും പ്രത്യേകിച്ച് ബിരിയാണിയും ആയിരുന്നല്ലോ ഇവിടെ! മിക്ക അഭിപ്രായങ്ങളിലും ഒരുമിച്ചവര്‍, ഒരേ സംഗീതം ആസ്വദിക്കുകയും ചെയ്തവര്‍! ഞങ്ങള്‍ നിങ്ങളെ ഏറെ സ്നേഹിക്കുന്നു.”
”നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുവാനായി പ്രാര്‍ഥിക്കുന്നു. പി & അല്ലി, നിങ്ങള്‍ക്ക് മികച്ച ആരോഗ്യവും സന്തോഷവും ലഭിക്കാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു!” എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. എച്ച്ബിഡി സുപ്സ്, ഫെല്ലോ ലിയോ, ജൂലൈ ബേബീസ്, എന്ജോയ് യുവര്‍ സ്മോള്‍ ഗ്രൂപ്സ്, നെവര്ചെയ്ഞ്ച് എന്നീ ഹാഷ്ടാഗുകളും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.
ആശംസകള്‍ക്ക് നന്ദിയുമായി സുപ്രിയയും എത്തിയിട്ടുണ്ട്. മേലെ പറഞ്ഞ എല്ലാത്തിനും പ്രത്യേകിച്ച് സുലു ആന്റിയുടെ വായില്‍ വെള്ളമൂറുന്ന ബിരിയാണിക്കും നന്ദി എന്നാണ് സുപ്രിയ കമന്റില്‍ പറഞ്ഞിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് ദുല്‍ഖറിന്റെ ജന്മദിനത്തില് ആശംസകളുമായി സുപ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിപ്പും ചിത്രവും പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക