എന്നും വരണ്ടചർമ്മമുള്ളവർക്ക് വലിയ പ്രശ്നമാണ് ചർമസംരക്ഷണം. വേഗത്തിൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള ചർമ്മമാണ് ഇക്കൂട്ടരുടേത്. വരണ്ടചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം സോപ്പിന്റെ ഉപയോഗമാണ്. വരണ്ടചർമമുള്ളവർക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം…
ഒന്ന്… രണ്ടോ മൂന്നോ കുങ്കുമപ്പൂവും രണ്ട് ടേബിൾസ്പൂൺ പാലും കൂടി മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനുട്ടിന് ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക. എളുപ്പത്തിൽ ചർമ്മത്തിന് തിളക്കം ലഭിക്കാൻ വളരെ നല്ലതാണ് ഈ പാക്ക്.
രണ്ട്…ഒരു ബൗളിൽ മുട്ടയുടെ വെള്ള നന്നായി അടിക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ റോസ് വാട്ടറും, ഒരു ടേബിൾ സ്പൂൺ ഗ്ലിസറിനും ചേർത്ത് മിക്സ് ചെയ്യുക. ഈ പാക്ക് 15 മിനുട്ട് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ചർമ്മത്തിലെ ജലാംശം നിലനിർത്താനും മൃദുലമാകാനും ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക