ബസിന്റെ മാതൃകയിൽ വീട് നിർമ്മിച്ച ശിൽപി. പശ്ചിമ ബംഗാളിലെ ബോല്പൂര് സ്വദേശിയും 45കാരനുമായ ഉദയ് ദാസ് എന്ന ശില്പിയാണ് ബസിന്റെ മാതൃകയില്‍ സ്വന്തം വീട് നിര്‍മ്മിച്ചത്. കൊവിഡ് മൂലം പ്രതിസന്ധിയിലായ
ദാസ് ബാങ്കില്‍ നിന്ന് എണ്‍പതിനായിരം രൂപ വായ്പയെടുത്താണ് ബസിന്റെ മാതൃകയില്‍ സ്വന്തം വീട് നിര്‍മ്മിച്ചത്.
ബസ് പോലുള്ള ഈ വീട് പണിതത് അതിഥികള്‍ക്ക് ഇടം നല്‍കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ദാസ് പറയുന്നു. ”ഞാന്‍ ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. അവിടെ ഞങ്ങളുടെ അതിഥികളെ പാര്‍പ്പിക്കാന്‍ കഴിയില്ല. അതിനാലാണ് ഞാന്‍ ഈ വീട് പണിയാന്‍ തീരുമാനിച്ചത്.
വീടിന് എന്തെങ്കിലും വ്യത്യസ്ഥത വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു ബസിന്റെ മാതൃക മനസ്സിലുണ്ടായിരുന്നു. അങ്ങനെ പുറത്ത് നിന്ന് നോക്കുമ്പോള്‍ ആകര്‍ഷകമായി തോന്നുന്ന രീതിയില്‍ തന്നെ വീട് പൂര്‍ത്തീകരിക്കാനായി’- ഉദയ് ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക