തിരുവനന്തപുരം: വാളയാർ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദേശം.
കേസെടുക്കാൻ നിർദേശം നൽകിയത് പാലക്കാട് മണ്ണാർക്കാട് എസ്സി, എസ്ടി സ്പെഷ്യൽ കോടതിയാണ് . തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ തലേദിവസം ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമർശം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.
എസ്സി എസ്ടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക