ചെന്നൈ: തമിഴ്നാട്ടിൽ ലോക്കഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. അടുത്ത മാസം ഒന്നുമുതൽ ഭാഗികമായി സ്കൂളുകൾ തുറക്കാനും ധാരണ.
ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50% വിദ്യാർഥികളെ വച്ച് ക്ലാസുകൾ നടത്താനാണ് തീരുമാനം.
ഈ മാസം 16 മുതൽ മെഡിക്കൽ- നഴ്സിംഗ് കോളേജുകളിൽ ക്ലാസുകൾ തുടങ്ങാനും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക