ജമ്മു: ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള ഒരു കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും അടങ്ങിയ ഒരു പാക്കറ്റ് സുരക്ഷാ സേന വെള്ളിയാഴ്ച പിടിച്ചെടുത്തു.ഇവ പാകിസ്താന്റെ ഭാഗത്തു നിന്ന് ഡ്രോൺ ഉപയോഗിച്ച് വീഴ്ത്തിയതായി സംശയിക്കുന്നു.
പാക്കറ്റിൽ ഒരു പിത്തു ബാഗും പൈപ്പും കൂടാതെ അഞ്ച് മാഗസിനുകളും 1, രണ്ട് ചൈനീസ് പിസ്റ്റളുകളും സുരക്ഷാ സേന കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
ഈ വർഷം ജൂണിൽ ജമ്മുവിലെ ഇന്ത്യൻ വ്യോമസേന സ്റ്റേഷനിൽ ഡ്രോൺ ആക്രമണം ഉണ്ടായതുമുതൽ, പാകിസ്താന്റെ ഭാഗത്തുനിന്നും ജമ്മുവിലേക്കും സമീപ പ്രദേശങ്ങളിലേക്കും പറക്കുന്ന ഡ്രോണുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.
വിവിധ സ്ഥലങ്ങളിലും സുപ്രധാന ഇൻസ്റ്റാളേഷനുകളിൽ സുരക്ഷാ സേന ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി, ജമ്മു ഡിവിഷനിൽ സുരക്ഷാ സേനയും പോലീസും അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക